സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച എ.ബി.വി.പി പഠിപ്പുമുടക്ക്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എ.ബി.വി.പി.

സ്വാശ്രയ ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ സമരം ചെയ്ത പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്ക്.

സ്വാശ്രയ ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ സെക്രട്ടറിയേറ്റിലേക്ക് എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ആക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു.

പൊലീസ് മര്‍ദ്ദനത്തില്‍ എ.ബി.വി.പി സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ്, ജോയന്റ് സെക്രട്ടറിമാരായ രേഷ്മാരാജ്, സ്റ്റിനി ജോണ്‍, വി.ആര്‍. അജിത്, ജില്ലാ കണ്‍വീനര്‍ എ. എസ്.അഖില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. പുരുഷ പൊലീസുകാരാണ് വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ചതെന്നും എ.ബി.വി.പി ആരോപിച്ചു.

Top