എസ്.എഫ്.ഐ യിൽ നിന്നും രണ്ട് കോളേജ് യൂണിയനുകൾ പിടിച്ചെടുത്ത് എ.ബി.വി.പി !

തൃശൂര്‍: കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളേജുകളില്‍ വന്‍ വിജയം നേടിയെങ്കിലും എ.ബി.വി.പി മുന്നേറ്റത്തില്‍ എസ്.എഫ്.ഐക്ക് ആശങ്ക.

അപ്രതീക്ഷിത നേട്ടമാണ് എസ്.എഫ്.ഐക്ക് പ്രഹരമേല്‍പ്പിച്ച് എ.ബി.വി.പി ഇവിടെ നേടിയത്

സര്‍വ്വകലാശാലക്ക് കീഴില്‍ നാല് കോളേജ് യൂണിയനുകളും 12 കൗണ്‍സിലര്‍മാരെയും നേടിയ കാവിപ്പട 28 ജനറല്‍ സീറ്റുകളാണ് കൈക്കലാക്കിയത്.

കഴിഞ്ഞ തവണ വെറും നാല് യു.യു.സിമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. 16 ജനറല്‍ സീറ്റാണ് 28 ആയി ഉയര്‍ന്നത്.
IMG_7843

എസ്.എഫ്.ഐ കോട്ടകളായിരുന്ന പാലക്കാട് ചെമ്പൈ സംഗീത കോളേജ്, കൊടുങ്ങല്ലൂര്‍ ഐ.എച്ച്.ആര്‍.ഡി കോളേജ് യൂണിയനുകള്‍ എ.ബി.വി.പി പിടിച്ചെടുത്തത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

പാലക്കാട് കല്ലേപ്പള്ളി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ 5 ല്‍ നിന്ന് 7 ജനറല്‍ സീറ്റായി വര്‍ദ്ധിപ്പിച്ച് എ.ബി.വി.പി യൂണിയന്‍ ഭരണം നിലനിര്‍ത്തിയപ്പോള്‍ കുന്ദംകുളം വിവേകാനന്ദ കാവി പാരമ്പര്യം തുടര്‍ന്നു.

കഴിഞ്ഞ 16 വര്‍ഷമായി തുടര്‍ച്ചയായി എബിവിപിയാണ് ഇവിടെ ഭരിക്കുന്നത്.
IMG_7841

ബദ്ധവൈരികളായ എ.ബി.വി.പിയുടെ ഈ നേട്ടം ചെറുതായി കാണുന്നില്ലന്നും ആവശ്യമായ പരിശോധനകള്‍ നടത്തി തുടര്‍ നടപടി സ്വീകരിക്കുമെന്നും എസ്.എഫ്.ഐ-കെ.എസ്.യു സംഘടനാ നേതൃത്വങ്ങള്‍ അറിയിച്ചു.

IMG_7836

സംസ്ഥാനത്ത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം ശക്തമാക്കാന്‍ ആര്‍.എസ്.എസ് നേതൃത്വം എ.ബി.വി.പി നേതൃത്വത്തിന് നിര്‍ദ്ദേശം കൊടുത്തിരിക്കെയാണ് ശത്രു പാളയത്തിലെ എ.ബി.വി.പിയുടെ മിന്നുന്ന ജയമെന്നതും ശ്രദ്ധേയമാണ്.

Top