abvp 2 members arrested thrashing students d u march

ന്യൂഡല്‍ഹി:ഡല്‍ഹി സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ വിദ്യാര്‍ഥികളെ ആക്രമിച്ച രണ്ട് എ.ബി.വി.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രശാന്ത് മിശ്ര, വിനായക് ശര്‍മ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടു.

അറസ്റ്റിനെ തുടര്‍ന്ന് രണ്ട് പ്രവര്‍ത്തകരെ എബിവിപി പുറത്താക്കി.

ആക്രമണത്തിനിരയായ ഐസ( ആള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) പ്രവര്‍ത്തകരായ ഉത്കര്‍ഷ് ഭരദ്വാജ്, രാജ് സിങ് എന്നിവരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. പ്രതിഷേധ മാര്‍ച്ച് സമാപനത്തോട് അടുക്കവെ എബിവിപി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നു.

രാംജാസ് കോളജില്‍ നടന്ന സെമിനാറില്‍ ജെ.എന്‍.യു വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദ്, ഷെഹ്‌ല റാശിദ് എന്നിവരെ ക്ഷണിച്ചതുമായി ബന്ധപ്പെട്ടാണ് എ.ബി.വി.പി ആക്രമണത്തിന് തുടക്കം.

രാംജാസ് കോളജിലെ എ.ബി.വി.പി ഫാഷിസ്റ്റ് ഭീകരതക്കെതിരെ ‘ആസാദി’ മുദ്രാവാക്യങ്ങളുമായാണ് ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം.

Top