സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നു; തോമസ് ഐസക്കിനെതിരെ കളക്ടർക്ക് പരാതി നൽകി യുഡിഎഫ്

പത്തനംതിട്ട എൽഡിഎഫ് സ്ഥാനാർത്ഥി ടി എം തോമസ് ഐസക്കിനെതിരെ കളക്ടർക്ക് പരാതി നൽകി യുഡിഎഫ്. തോമസ് ഐസക്ക് സർക്കാർ സംവിധാനങ്ങൾ ദുരുപയോ​ഗം ചെയ്യുന്നു എന്ന് കാണിച്ചാണ് പരാതി നൽകിയത്. യുഡിഎഫ് ചെയർമാൻ വർഗീസ് മാമ്മനാണ് കളക്ടർക്ക് പരാതി നൽകിയത്.

കുടുംബശ്രീ സംവിധാനത്തെയും ഹരിത സേനയേയും കെ ഡിക്കിൻ്റെ ജീവനക്കാരെയും തോമസ് ഐസക്ക് പ്രചരണത്തിന് ഉപയോഗിക്കുന്നു എന്നാണ് പരാതി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലും യുഡിഎഫ് പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാതിയിൽ കാമ്പില്ലെന്ന് പറഞ്ഞ് എൽഡിഎഫ് ആരോപണം നിഷേധിച്ചു.

തെരഞ്ഞെടുപ്പിന് വേണ്ടി ഐസക് വിവര ശേഖരണം നടത്തുന്നു എന്നും യുവ കൺസൾട്ടൻ്റുകൾ ഐസക്കിന് വേണ്ടി ഡേറ്റ ബേസ് ഉണ്ടാക്കുന്നു എന്നും ആരോപണം ഉണ്ട്. പെരുമാറ്റ ചട്ടലംഘനം ആരോപിച്ച് ഇതിന് മുൻപും ഐസക്കിനെതിരെ പരാതി ഉയർന്നിട്ടുണ്ട്.

Top