സ്ത്രീകൾക്ക് അശ്ലീല സന്ദേശമയച്ച ജിം ഇൻസ്ട്രക്ടർ പിടിയിൽ

നൂറോളം സ്ത്രീകൾക്ക് സോഷ്യൽ മീഡിയയിലൂടെ അശ്ലീല സന്ദേശമയച്ച ജിം ട്രെയ്നർ പിടിയിൽ. ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ കോൾ ചെയ്ത് നഗ്നതാ പ്രദർശനം നടത്തുകയും അശ്ലീല സന്ദേശമയക്കുകയും ചെയ്ത യുവാവാണ് പിടിയിലായിരിക്കുന്നത്. ഒരു യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

സോഷ്യൽ മീഡിയയിലൂടെ അശ്ലീല സന്ദേശങ്ങളും വീഡിയോ ക്ലിപ്പുകളും ലഭിക്കുന്നെന്ന യുവതിയുടെ പരാതിയാണ് ജിം ട്രെയ്നറായ യുവാവിനെ കുടുക്കിയത്. സന്ദേശങ്ങൾ വരുന്നതായും ഫെയ്സ്ബുക്ക് മെസഞ്ചറിൽ വീഡിയോ കോൾ ചെയ്ത് നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യുന്നെന്നായിരുന്നു യുവതിയുടെ പരാതി. വ്യാജ അക്കൗണ്ടിൽ നിന്ന് മെസേജ് വരുന്നെന്ന് പരാതിയിൽ തന്നെ അറിയാമെന്നാണ് ഇയാൾ പറയുന്നുണ്ടെന്നും യുവതി വ്യക്തമാക്കിയിരുന്നു.

Top