വിജയ് സേതുപതിയുടെ മകൾക്കെതിരെയുള്ള ബലാത്സംഗ ഭീഷണി : മാപ്പ് ചോദിച്ച് ഭീഷണി അയച്ചയാൾ

വ്യാജ ട്വിറ്റെർ അക്കൗണ്ട് വഴി തമിഴ് നടൻ വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി നടത്തിയ ആൾ മാപ്പ് ചോദിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു പ്രായപൂർത്തിയാകാത്ത വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്നുള്ള ഭീഷണി ട്വീറ്റ് വന്നത്. തുടർന്ന് വിജയ് കൊടുത്ത പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. തുടർന്ന് സന്ദേശം വന്നത് ശ്രീലങ്കയിൽ നിന്നാണെന്നും, ശ്രീലങ്കൻ സ്വദേശിയാണ് ഭീഷണിക്ക് പിന്നിൽ എന്നും കണ്ടെത്തിരുന്നു.

ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ബയോപ്പിക്കിൽ വിജയ് സേതുപതി അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ അടുത്തിടെ അരങ്ങേറിയിരുന്നു. ഇതും അതിന്റെ ഭാഗമായിരിക്കാം എന്നാണ് അനുമാനം. ഐ ബി സി തമിഴ് ചാനലിലേക്ക് അയച്ച വോയിസ്‌ മെയിലിലൂടെയാണ് ഭീഷണിപ്പെടുത്തിയാൾ മാപ്പ് ചോദിച്ചത്.

Top