സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; ആയിഷ സുല്‍ത്താന ഇന്ന് പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കും

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താന ഇന്ന് കൊച്ചി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കും. തനിക്കെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്ന് കോട്ടയത്തുള്ള കുടുംബത്തിന് ഐസ്‌ഐസ് ഭീഷണിയുണ്ടായി എന്ന പ്രചാരണത്തിനെതിരെയാണ് പരാതി. അങ്ങനെയെങ്കില്‍ പോലീസ് അക്കാര്യം അന്വേഷിച്ച് കണ്ടുപിടിക്കണമെന്ന് ആയിഷ സുല്‍ത്താന പറഞ്ഞു.

”എനിക്കെതിരേ കോട്ടയത്തുള്ള ദമ്പതിമാര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. തൊട്ടു പിന്നാലെ അവര്‍ക്കെതിരേ വിവിധ രാജ്യങ്ങളില്‍ നിന്നും നെറ്റ്‌കോളുകള്‍ വഴി ഐസ്‌ഐസ് ഭീകരരുടെ ഭീഷണി ഉണ്ടായി എന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇംഗ്ലീഷ് ചാനലിന് നല്‍കിയ അഭിമുഖത്തിലും ദമ്പതിമാര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ഇതിലൂടെ എനിക്ക് ഐസ്‌ഐസ് ബന്ധമുണ്ടെന്നാണ് അവര്‍ ആരോപിക്കുന്നത്. ഇതിന് പിന്നില്‍ ആരൊക്കേയോ പ്രവര്‍ത്തിക്കുന്നുണ്ട്. എനിക്കെതിരേ പോസ്റ്റിട്ടതില്‍ അവര്‍ക്ക് ഭീഷണി ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പോലീസ് കണ്ടുപിടിക്കുകയും അവരെ കസ്റ്റഡിയിലെടുക്കുകയും വേണം.”-ആയിഷ സുല്‍ത്താന പറഞ്ഞു.

 

Top