കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ എഫ്ബി പേജില്‍ ചെന്നിത്തലയ്ക്ക് നേരെ അധിക്ഷേപം

തിരുവനന്തപുരം: കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ എഫ്ബി പേജില്‍ രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും നേരെ അധിക്ഷേപം. കോണ്‍ഗ്രസിന്റെ ശവമടക്ക് നടത്തിയ രമേശ് ചെന്നിത്തലയും മകനും മാപ്പു പറഞ്ഞ് പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കണമെന്നാണ് ആവശ്യം. ചില നേതാക്കള്‍ നിയമിച്ച സൈബര്‍ ഗുണ്ടകളാണ് അധിക്ഷേപത്തിന് പിന്നിലെന്ന് ഐ ഗ്രൂപ്പ് പ്രതികരിച്ചു.

ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാപട്ടികയുടെ പേരില്‍ ഉടലെടുത്ത കലഹം കോണ്‍ഗ്രസ്സിന്റെ സൈബര്‍ ഇടങ്ങളിലേക്കും വ്യാപിക്കുകയാണ്. നേതാക്കള്‍ തമ്മിലുളള ചേരിപ്പോരാണ് ഇപ്പോള്‍ പ്രവര്‍ത്തകരുടെ സൈബര്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങിയിരിക്കുന്നത്.

 

 

Top