അബുദാബിയില്‍ കൊവിഡ് ബാധിച്ച് തിരൂര്‍ സ്വദേശി മരിച്ചു

മലപ്പുറം: മലപ്പുറം തിരൂര്‍ സ്വദേശി അബുദാബിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. തിരൂര്‍ പുറത്തൂര്‍ പുളിക്കല്‍ കുട്ടാപ്പു മകന്‍ കുഞ്ഞുമോന്‍ (55) ആണ് മരിച്ചത്. ദല്‍മയില്‍ മത്സ്യ വ്യാപാരിയായിരുന്നു. ഏഴ് ദിവസമായി ഇദ്ദേഹം കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.

അബുദാബിയിലെ ഖലീഫ ആശുപത്രിയിലായിരുന്നു ചികിത്സ. കൊവിഡ് ബാധിച്ചുള്ള മരണമായതിനാല്‍ മൃതദേഹം അബുദാബിയില്‍ തന്നെ സംസ്‌കരിച്ചു. കുഞ്ഞുമോന്റെ മകന്‍ ലിജിത്, മരുമകന്‍ ബാബു എന്നിവരും അബുദാബിയിലുണ്ട്. വസന്തയാണ് മരിച്ച കുഞ്ഞുമോന്റെ ഭാര്യ. മകള്‍ ലിംന.

Top