പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യം; ഗ്രോസറികളില്‍ ബാഗുകള്‍ക്ക് വില ഈടാക്കുന്നു

ABUDHABY PLASTIC FREE

അബുദാബി: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് യു എ ഇയിലെ ചില ഗ്രോസറികളില്‍ പ്ലാസ്റ്റിക് കരിയര്‍ ബാഗുകള്‍ക്ക് വില ഈടാക്കുവാനുള്ള നടപടികള്‍ ആരംഭിക്കുന്നു. അബുദാബിയിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ വൈട്രോസ് സ്റ്റോറുകളാണ് ഈയാഴ്ച മുതല്‍ പദ്ധതി നടപ്പിലാക്കുന്നത്. ബാഗ് ഒന്നിന് 24 ഫില്‍സ് ആണ് വില നല്‍കേണ്ടത്.

ജൂണ്‍ 16 മുതല്‍ ആരംഭിച്ച പദ്ധതി സെപ്റ്റംബര്‍ എട്ട് വരെയാണ് തുടരുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 12 ആഴ്ചത്തേയ്ക്കാണ് ബാഗിന് വില ഈടാക്കുന്നത്. നിലവില്‍ അഞ്ചോളം ഗ്രോസറികളിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. വൈട്രോസ് ഇത്തിഹാദ് ടവേഴ്‌സ്, വൈട്രോസ് സണ്‍ ആന്‍ഡ് സ്‌കൈ റീം ഐലന്റ്, വൈട്രോസ് അല്‍ സീന, വൈട്രോസ് സാദിയത് ബീച്ച് കമ്യൂണിറ്റി, വൈട്രോസ് ഈസ്റ്റേണ്‍ മാന്‍ ഗ്രോവ്‌സ് എന്നിവയാണവ.

വൈട്രോസിനെ കൂടാതെ എസ്പിന്നീസും ഈ പദ്ധതി നടപ്പിലാക്കാന്‍ പദ്ധതിയിടുന്നുണ്ട്. അതേസമയം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഈ പദ്ധതിയെക്കുറിച്ച് പ്രതികരണം നടത്തിയിട്ടില്ല.

Top