ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഡമസ്‌ക്കസിലെ എംബസി തുറക്കാനൊരുങ്ങി അബുദാബി

ഡമസ്‌ക്കസ്: വീണ്ടും ഡമാസ്‌ക്കസില്‍ എംബസി തുറക്കാനൊരുങ്ങി അബുദാബി. വര്‍ഷങ്ങള്‍ക്ക് ശേഷം എംബസി തുറക്കുന്നതിലൂടെ സിറിയ യുഎഇ ബന്ധത്തിലെ ഭിന്നത മായുമെന്നാണ് വിലയിരുത്തല്‍. 2011 ലാണ് എംബസി അടച്ച് പൂട്ടിയത്. സിറിയന്‍ പ്രസിഡണ്ട് ബാഷര്‍ അല്‍ അസ്സദിനെതിരെ യുദ്ധം നടത്തുന്ന വിമത പക്ഷത്തിന് സഹായങ്ങള്‍ ചെയ്ത് നല്‍കിയിരുന്നത് യുഎഇ ആയിരുന്നു. സുഡാനീസ് പ്രസിഡന്റും സിറിയന്‍ പ്രസിഡന്റും തമ്മില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് അബുദാബി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം എംബസി വീണ്ടും തുറക്കാനൊരുങ്ങുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സിറിയയില്‍ ഉഭയകക്ഷി ചര്‍ച്ചയ്‌ക്കെത്തുന്ന ആദ്യ രാഷ്ട്ര നേതാവാണ് സുഡാനീസ് പ്രസിഡണ്ട്.

ഡാമസ്‌ക്കസിലെ യുഎഇ ഹൈകമ്മീഷണറുടെ ഔദ്യോഗിക വസതി പുതുക്കിപ്പണിഞ്ഞപ്പോഴേ എംബസി തുറക്കുന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. സിറിയയില്‍ നടന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ കര്‍ശനമായി പ്രതിഷേധിച്ച രാജ്യങ്ങളാണ് യുഎഇയും സുഡാനീസും. യുഎഇ യെ കൂടാതെ ഈജിപ്തും അടുത്തിടെ സിറിയയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചിരുന്നു. മാത്രമല്ല സിറിയയെ അറബ് ലീഗില്‍ ഉള്‍പ്പെടുത്തണം എന്നും ഈജിപ്ത് ആവശ്യപ്പെട്ടിരുന്നു.

Top