അബുദാബിയില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളിയാല്‍ 1 ലക്ഷം ദിര്‍ഹം പിഴ

അബുദാബി: അബുദാബിയില്‍ പൊതുയിടങ്ങളില്‍ മാലിന്യം തള്ളിയാല്‍ 1000 മുതല്‍ 1 ലക്ഷം ദിര്‍ഹം വരെ പിഴ. വേണ്ട വിധത്തില്‍ നിശ്ചിത സ്ഥലത്ത് മാത്രമേ മാലിന്യം നിക്ഷേപിക്കാവൂവെന്ന് അബുദാബി ഗതാഗത, നഗരസഭയും മാലിന്യനിര്‍മാര്‍ന വിഭാഗമായ തദ് വീറും മുന്നറിയിപ്പും നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

വാഹനത്തില്‍ നിന്ന് മാലിന്യങ്ങള്‍ പുറത്തെറിഞ്ഞാല്‍ ഡ്രൈവര്‍ക്ക് 1000 ദിര്‍ഹം പിഴയും 6 ബ്ലാക്ക് പോയിന്റും ശിക്ഷ ഉണ്ടാകും. കൃഷി, പൂന്തോട്ട മാലിന്യങ്ങളും കെട്ടിട നിര്‍മ്മാണ വസ്തുക്കളും അനുമതിയില്ലാത്ത സ്ഥലത്ത് നിക്ഷേപിച്ചാല്‍ 10,000 ദിര്‍ഹം പിഴ ഈടാക്കും.നിര്‍മ്മാണ സ്ഥലത്തെ അവശിഷ്ടങ്ങളും മലിനജലവും പൊതു ഇടങ്ങളില്‍ തള്ളിയാല്‍ ഒരു ലക്ഷം ദിര്‍ഹം പിഴയായി വര്‍ധിക്കും. മാസ്‌കും ഗ്ലാസും പൊതു ഇടങ്ങളില്‍ നിക്ഷേപിച്ചാലും കടുത്ത ശിക്ഷ ഉണ്ടാകും.

 

Top