മേയ് ഏഴിന് അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തുന്നത് 179 യാത്രക്കാര്‍

തൃശൂര്‍: മേയ് ഏഴിന് അബുദാബിയില്‍ നിന്നു കൊച്ചിയിലെത്തുന്ന വിമാനത്തില്‍ കൊണ്ടുവരുന്നത് ആകെ 179 യാത്രക്കാരെയെന്ന് സൂചന. ഏറ്റവും കൂടുതല്‍ പേര്‍ തൃശൂര്‍ ജില്ലയില്‍ നിന്നാണ്. 73 പേരാണ് തൃശ്ശൂരില്‍ നിന്നുള്ളവര്‍. ഉച്ചയ്ക്ക് 12 ന് വിമാനം അബുദബിയിലേക്കു പോകും രാത്രി 9.45 ന് യാത്രക്കാരുമായി നെടുമ്പാശേരിയിലെത്തും.

നാളെ വിദേശത്തുനിന്ന് രണ്ട് വിമാനം വരുമെന്നാണ് ഒടുവില്‍ ലഭിച്ച വിവരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അബുദബിയില്‍നിന്ന് കൊച്ചിയിലേക്കും ദുബായില്‍നിന്ന് കോഴിക്കോട്ടെക്കും. വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം 25, മലപ്പുറം 23, പാലക്കാട് 15, ആലപ്പുഴ 15, കോട്ടയം 13, പത്തനംതിട്ട 8, കാസര്‍കോട് 1, മറ്റുള്ള ജില്ലകള്‍ 6 എന്നിങ്ങനെയാണ് വിമാനത്തിലുണ്ടാകുന്ന മറ്റ് യാത്രക്കാര്‍.

Top