അബുദാബി ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്‍ നിര; കിവീസിന് വിജയസാധ്യത

അബുദാബി: പാക്കിസ്ഥാനെതിരായ അവസാന ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് വിജയസാധ്യത. 280 റണ്‍സിന്റെ വിജയലക്ഷ്യമാണ് ന്യൂസിലന്‍ഡ് ആതിഥേയര്‍ക്ക് മുന്നില്‍ വച്ചത്. തുടര്‍ന്ന് രണ്ടാം ഇന്നിങ്സ് ആരംഭിച്ച പാക്കിസ്ഥാന്‍ അഞ്ചാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 5ന് 55 എന്ന നിലയില്‍ തോല്‍വിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാന് വിജയിക്കാന്‍ 225 റണ്‍സ് കൂടെ വേണം. രണ്ടാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡ് ഏഴിന് 353 എന്ന നിലയില്‍ നില്‍ക്കെ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (139), ഹെന്റി നിക്കോള്‍സ് (പുറത്താവാതെ 126) എന്നിവരുടെ പ്രകടനാണ് കിവീസിന് ലീഡ് സമ്മാനിച്ചത്. 13 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു വില്യംസണിന്റെ ഇന്നിങ്സ്. 12 ഫോര്‍ ഉള്‍പ്പെടെയാണ് നിക്കോള്‍സ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. പാക്കിസ്ഥാന് വേണ്ടി യാസിര്‍ ഷാ നാല് വിക്കറ്റെടുത്തു. ഷഹീന്‍ ഷാ അഫ്രീദിക്ക് രണ്ട് വിക്കറ്റുണ്ട്.

Top