ഗതാഗത നിയമലംഘനങ്ങള്‍ ; അബുദാബിയില്‍ ചുമത്തിയത് 46 ലക്ഷം ദിര്‍ഹം

abudhaby-road

അബുദാബി: ഗതാഗത നിയമലംഘനങ്ങള്‍ക്കായി കഴിഞ്ഞവര്‍ഷം അബുദാബിയില്‍ ചുമത്തിയത് 46 ലക്ഷം ദിര്‍ഹം. സെന്‍ട്രല്‍ ഓപ്പറേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി ഖല്‍ഫാന്‍ അല്‍ ദാഹിരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2016ലെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ പിഴയിനത്തില്‍ കുറവ് വന്നിട്ടുണ്ട്. 4,690,445 ദിര്‍ഹമാണ് 2016ല്‍ ചുമത്തിയ പിഴ. 2017ല്‍ ഇത് 4,557,532 ദിര്‍ഹമായി കുറഞ്ഞിട്ടുണ്ട്.

ഇക്കാലയളവില്‍ നടന്ന റോഡപകടങ്ങളുടെ എണ്ണത്തില്‍ 12 ശതമാനവും കുറവ് വന്നിട്ടുണ്ട്. 1,740 എണ്ണത്തില്‍ നിന്ന് 1,533 എണ്ണമായാണ് കുറഞ്ഞിരിക്കുന്നത്. 199 ആളുകളാണ് കഴിഞ്ഞവര്‍ഷം റോഡപകടത്തില്‍ മരണപ്പെട്ടത്. 2016ല്‍ ഇത് 289 എണ്ണമായിരുന്നു. ഗരുതര പരിക്കുകളുടെ എണ്ണം 159ല്‍ നിന്ന് 149 ആയും കുറഞ്ഞിട്ടുണ്ട്. ഗതാഗത നിയമ ലംഘനങ്ങളില്‍ ഏറ്റവുമധികവും അമിതവേഗത മീലമുള്ളതായിരുന്നു. മൊത്തം ചുമത്തിയ പിഴയുടെ 79.8 ശതമാനവും ഇതില്‍ നിന്നായിരുന്നു.

Top