ഗതാഗത നിയമങ്ങൾ കർശനമാക്കാനൊരുങ്ങി അബുദാബി

ബുദാബി: ഗതാഗത നിയമലംഘനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് അബൂദബി. ആളുകളുടെ ജീവന് ഭീഷണി ഉയർത്തുന്ന റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ കർശനമായി നേരിടാനാണ് തീരുമാനം.

അമിതവേഗത, റെഡ് സിഗ്നൽ മറികടക്കൽ, അശ്രദ്ധമായി വണ്ടിയോടിക്കൽ ഉൾപ്പെടെ എല്ലാ നിയമലംഘനങ്ങളും അമർച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി.  ഡ്രൈവർമാരെ ബോധവത്കരിക്കാൻ വിവിധ കാമ്പയിനുകൾ അബൂദബി പൊലിസ് സംഘടിപ്പിക്കുന്നുണ്ട്.

വണ്ടി ഓടിക്കുന്നവരുടെയും മറ്റു യാത്രക്കാരുടെയും ജീവൻ അപകടത്തിലാക്കുന്ന ഒന്നും അനുവദിക്കില്ലെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി. വാഹനത്തിന്‍റെ മുൻ സീറ്റിൽ 10 വയസിൽ താഴെയുള്ള കുട്ടികളെ ഇരുത്തി യാത്ര ചെയ്യുന്നവർക്കെതിരിൽ നിന്ന് വൻതുക പിഴ ഈടാക്കാനാണ് പുതിയ നീക്കം.

ബോധവത്കരണത്തോടൊപ്പം നടപടിയും. ഇതാണ് അബുദാബി പൊലീസ് ലക്ഷ്യമിടുന്നത്.

 

Top