അബു ദാബി ടെസ്റ്റില്‍ ആദ്യ സെഷനില്‍ തകര്‍ന്നടിഞ്ഞ് ഓസ്‌ട്രേലിയ

ബു ദാബി ടെസ്റ്റില്‍ പാകിസ്ഥാനെതിരായ രണ്ടാം ദിവസത്തെ ആദ്യ സെക്ഷനില്‍ ഓസ്‌ട്രേലിയയ്ക്ക് പരാജയം. പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 282 ന് മറുപടിയായി ആദ്യ ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ രണ്ടാംദിനം അവസാന വിവരം ലഭിക്കുമ്പോള്‍ 91/7 എന്ന നിലയിലാണ്.

20/2 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസീസിന് സ്‌കോര്‍ ബോര്‍ഡില്‍ 36 റണ്‍സെത്തിയപ്പോള്‍ തങ്ങളുടെ മൂന്നാം വിക്കറ്റ് നഷ്ടമായി. 39 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ച് ആണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. ഇന്നലെ രണ്ട് വിക്കറ്റ് വീഴ്ത്തിയ അബ്ബാസ് ഇന്നും വീണ ആദ്യത്തെ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കുകയായിരുന്നു.

34.4 ഓവറില്‍ ടിം പെയിനിനെ ബിലാല്‍ ആസിഫ് വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ രണ്ടാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിഞ്ഞു.

Top