അറബ് സഹകരണത്തിന്റെ വിശിഷ്ട മാതൃക; സൗദിയിലും യുഎഇ യിലും ആവേശം

അബുദാബി : സൗദി അറേബ്യയും യു.എ.ഇയും സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച നിമിഷങ്ങളെ യു.എ.ഇയിലെ പ്രധാന കെട്ടിടങ്ങള്‍ സൗദി പതാകയുടെ നിറമായ പച്ചയില്‍ കുളിച്ചാണ് വരവേറ്റത്. സൗദി- യു എ ഇ ഏകോപന സമിതിയുടെ ജിദ്ദയില്‍ നടന്ന കന്നി യോഗത്തിലെ തീരുമാനങ്ങളെ വലിയ പ്രതീക്ഷയോടെയാണ് ഇരുരാജ്യങ്ങളും വരവേറ്റിരിക്കുന്നത്.

uae-3

യു.എ.യില്‍ ശൈഖ് സായിദ് പാലം പച്ച പുതച്ചപ്പോള്‍ അഡ്‌നോക് ആസ്ഥാനത്ത് ഇരുരാജ്യങ്ങളുടെ പതാകകളാണ് വര്‍ണപ്രഭയില്‍ ദൃശ്യമായത്. ആദ്യയോഗത്തില്‍ സൗദിയും യു.എ.ഇയും 44 തന്ത്രപ്രധാന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി കിരിടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അബുദാബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്.

സഹകരണത്തിന്റെ അറബ് മാതൃക നിര്‍മ്മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഏകോപന സമിതിയുടെ ഘടന തീരുമാനിച്ചിരിക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ സൗദിയും യു.എ.ഇയും വിശിഷ്ട മാതൃകയാണെന്ന് ശൈഖ് മുഹമ്മദ് സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

Top