അബുദാബിയില്‍ നിന്ന് ദുരിതാശ്വാസ ഉല്‍പന്നങ്ങളുമായി പ്രത്യേക വിമാനം കരിപ്പൂരിലെത്തി

അബുദാബി: അബുദാബിയില്‍ നിന്ന് ദുരിതാശ്വാസ ഉല്‍പന്നങ്ങളുമായുള്ള പ്രത്യേക വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ അബുദാബി യൂനിവേഴ്‌സല്‍ ആശുപത്രിയുടെ നേതൃത്വത്തിലാണ് ഉല്‍പന്നങ്ങള്‍ നാട്ടിലെത്തിച്ചത്.

അഞ്ഞൂറ് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള കിറ്റുകളാണ് ഇന്നെത്തിയത്‌. അബുദാബി, അല്‍ഐന്‍ എന്നിവിടങ്ങളില്‍ പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കി ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് വിഭവ സമാഹരണം നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. പ്രമുഖ പ്രവാസി വ്യവസായിയും യൂനിവേഴ്‌സല്‍ ആശുപത്രി മേധാവിയുമായ ശബീര്‍ നെല്ലിക്കോടാണ് ഇതിന് നേതൃത്വം നല്‍കിയത്. പ്രളയ ബാധിതരെ സഹായിക്കുന്നതിനായി ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്കും യൂനിവേഴ്‌സല്‍ ആശുപത്രി രൂപം നല്‍കിയിട്ടുണ്ട്.

Top