കുറ്റവാളികളെ തിരഞ്ഞുപിടിക്കുന്ന സ്മാര്‍ട്ട് ചെക്ക് പോയിന്റുകള്‍ വികസിപ്പിച്ച് അബുദാബി പൊലീസ്

smart-check-point

അബുദാബി: കുറ്റവാളികളെ തിരഞ്ഞുപിടിക്കാന്‍ കഴിവുള്ള സ്മാര്‍ട്ട് ചെക്ക് പോയിന്റുകള്‍ വികസിപ്പിച്ചെടുത്ത് അബുദാബി പൊലീസ്. തിരക്കേറിയ സ്ഥലങ്ങളിലും പരിപാടികള്‍ക്കും സുരക്ഷ ശക്തമാക്കുന്നതിനായിട്ടാണ് നൂതന നിരീക്ഷണ സംവിധാനം അബുദാബി പൊലീസ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

നിയമവിരുദ്ധവും, അപകടകരമായതുമായ കാര്യങ്ങള്‍ കണ്ടെത്തുന്നതിനായിട്ടാണ് പുതിയ സംവിധാനം ഉപയോഗിക്കുന്നത്. കൂടാതെ സ്മാര്‍ട്ട് ചെക്ക് പോയിന്റുകള്‍ പിടികിട്ടാപ്പുള്ളികളെ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുമെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി.

Top