സ്‌കൂള്‍ ബസിന്റെ സ്റ്റോപ്പ് സിഗ്‌നല്‍ മറികടന്നാല്‍ ക്യാമറ മിന്നും; പുതിയ സംവിധാനവുമായി അബുദാബി പൊലീസ്

അബുദാബി: വിദ്യാര്‍ഥികളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്ന സമയത്ത് സ്‌കൂള്‍ ബസുകളെ മറികടക്കുന്ന വാഹനങ്ങളെ പിടികൂടാനുള്ള നൂതന സംവിധാനവുമായി അബുദാബി പൊലീസ്. സ്‌കൂള്‍ ബസുകളുടെ സ്റ്റോപ്പ് സിഗ്‌നലുകളോടു ചേര്‍ന്ന് നൂതന ക്യാമറകള്‍ സ്ഥാപിച്ചാണ് പൊലീസ് നിയമലംഘകരെ പിടികൂടുക.

നിര്‍ത്തിയ സ്‌കൂള്‍ ബസുകളുടെ ഇരുഭാഗത്ത് നിന്നും അഞ്ചുമീറ്റര്‍ അകലത്തിനുള്ളിലുള്ള വാഹനങ്ങള്‍ ക്യാമറയില്‍പ്പെടും. വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പൊലീസ് ഗതാഗത വകുപ്പ് വ്യക്തമാക്കി. സ്റ്റോപ്പ് സിഗ്നല്‍ മറികടക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 1000 ദിര്‍ഹം പിഴയും 10 ബ്ലാക്ക് പോയന്റുമാണ് ശിക്ഷ.

കുട്ടികളെ ഇറക്കുകയോ കയറ്റുകയോ ചെയ്യുന്നതിനായി വാഹനം നിര്‍ത്തുമ്പോള്‍ സ്റ്റോപ്പ് സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കാതിരുന്നാല്‍ 500 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്ക് ശിക്ഷ ലഭിക്കും.

Top