പുതുവർഷത്തിൽ ഗിന്നസ് റെക്കോർഡ് പ്രതീക്ഷയിയുമായി അബുദാബി

ബുദാബി : അബുദാബി പുതുവർഷത്തെ വരവേൽക്കുക ഗിന്നസ് റെക്കോർഡുമായി. പുതിയ വർഷത്തലേന്ന് അബുദാബി അൽ വത് ബയിൽ നടക്കുന്ന അര മണിക്കൂർ നീണ്ടുനിൽക്കുന്നതും ഏറ്റവും നീളത്തിലുള്ളതുമായ കരിമരുന്ന് പ്രയോഗം ഗിന്നസ് വേൾഡ് റെക്കോർഡിൽ കയറുമെന്നാണ് പ്രതീക്ഷ.

നേർരേഖയിലുള്ള കരിമരുന്ന് പ്രയോഗമായ, ലോകത്തെ ആദ്യത്തെ ‘ഗിരാൻഡോല’ ഫയർ വർക്സ് ആയിരിക്കും ഇതെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം പുതുവത്സരത്തോടനുബന്ധിച്ച് റാസൽഖൈമയിൽ നടന്ന കരിമരുന്ന് പ്രയോഗം റെക്കോര്‍ഡ് നേടിയിരുന്നു.

Top