അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിലൂടെ 41.5 കോടി രൂപ കണ്ണൂര്‍ സ്വദേശിക്ക്

അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിലൂടെ ഭാഗ്യദേവത കടാക്ഷിച്ചത് കണ്ണൂര്‍ സ്വദേശിയെ. ബമ്പര്‍ നറുക്കായ 20 ദശലക്ഷം ദിര്‍ഹ(ഏകദേശം 41.5 കോടി ഇന്ത്യന്‍ രൂപയോളം)മാണ് കണ്ണൂര്‍ സ്വദേശി ജിജേഷ് കൊറോത്തന് ലഭിച്ചത്.

ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും വലിയ ബമ്പര്‍ സമ്മാനമാണിത്. 041779 എന്ന നമ്പറിലൂടെയാണ് ജിജേഷിനെ ഭാഗ്യം തേടിവന്നത്. രണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ജിജേഷ് ടിക്കറ്റ് എടുത്തത്. റാസ് അല് ഖൈമയില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്ത് വരികയായിരുന്നു ഇവര്‍ മൂന്ന് പേരും.

Top