അബുദാബിയില്‍ നിന്ന് ആദ്യമായി ക്രൂഡോയില്‍ മാംഗ്ലൂരിലേക്ക്

മാംഗ്ലൂര്‍ : അബുദാബിയില്‍ നിന്ന് ആദ്യമായി ക്രൂഡോയില്‍ മാഗ്ലൂരിലേക്ക് എത്തുന്നു. 2 ദശലക്ഷം ബാരല്‍ ക്രൂഡോയിലാണ് യുഎയില്‍ നിന്ന് ഇന്ത്യയ്ക്ക് കൈമാറുന്നതെന്ന് മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍ അറിയിച്ചു.

അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (എ ഡി എന്‍ ഒ സി), ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്‌സ് ലിമിറ്റഡ് (ഐ.എസ്.പി.ആര്‍.എല്‍.) എന്നീ കമ്പനികളുമായി ആദ്യമായി ഇന്ത്യ കരാര്‍ ഒപ്പുവെച്ചു.

Top