ഭരണത്തുടര്‍ച്ച നേടിയ മോദിയ്ക്ക് അഭിനന്ദനം അറിയിച്ച് അബുദാബി കിരീടാവകാശി

അബുദാബി: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുമോദിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ട്വീറ്റ് ചെയ്യുകയും ചെയ്തു.

മോദിയെ അഭിനന്ദിച്ചുകൊണ്ട് ഇംഗ്ലീഷിന് പുറമെ ഹിന്ദിയിലും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയുമായുള്ള ബന്ധവും സഹകരണവും ശക്തമാക്കുമെന്നും ഇന്ത്യന്‍ സര്‍ക്കാറും ജനങ്ങളും കൂടുതല്‍ പുരോഗതി പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ആശംസകള്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Top