പുതുവത്സരാഘോഷത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അബുദാബിയും ഷാർജയും

ബുദാബി : ഷാർജയിലും അബുദാബിയിലും പുതുവത്സര ആഘോഷം പ്രമാണിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഷാർജയിൽ 30 വർഷത്തിലേറെ പേർ പങ്കെടുക്കുന്ന പുതുവത്സര പാർട്ടികൾ നിരോധിച്ചു. നിയമലംഘകർക്ക് 10,000 പിഴ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ചെറിയ കൂട്ടായ്മകളിൽ പങ്കെടുക്കുന്നവർ തമ്മിൽ നാല് മീറ്റർ അകലം സൂക്ഷിക്കണമെന്നും നിർദേശിച്ചു.

നേരത്തെ, പാർട്ടികൾ സംഘടിപ്പിക്കുന്നവർക്ക് 50,000 ദിർഹവും അതിഥികൾക്ക് 15,000 ദിർഹവും പിഴ അധികൃതർ പ്രഖ്യാപിച്ചിരുന്നു. സംഗമം, യോഗം, സ്വകാര്യ–പൊതു ആഘോഷങ്ങൾ എന്നിവ സംഘടിപ്പിച്ചാല്‍ 10,000 ദിർഹമായിരിക്കും പിഴയെന്ന് അബുദാബി പൊലീസ് അറിയിച്ചു. കൂടാതെ, പങ്കെടുക്കുന്ന ഒാരോരുത്തർക്കും 5,000 ദിർഹം വീതം പിഴ ചുമത്തും. 30 ലേറെ പേരുടെ സ്വകാര്യ കൂട്ടായ്മകൾ നടത്തിയാൽ സംഘാടകർക്ക് 50,000 ദിർഹവും ചുമത്തും.

Top