എബിഎസ് കരുത്തുമായി പുതിയ സുസുക്കി വിസ്‌ട്രോം 650XT വിപണിയില്‍; വിലയില്‍ മാറ്റമില്ല

എബിഎസ് കരുത്തുമായ് 2019 സുസുക്കി വിസ്‌ട്രോം 650XT വിപണിയിലെത്തി. എബിഎസ് നല്‍കിയപ്പോഴും വിസ്‌ട്രോം 650XT യുടെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. 7.46 ലക്ഷം രൂപ വിലയില്‍ത്തന്നെ മോഡല്‍ വില്‍പ്പനയില്‍ തുടരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഹയബൂസയ്ക്കും GSXS750 യ്ക്കും ശേഷം ഇന്ത്യയില്‍ പ്രാദേശികമായി സംയോജിപ്പിച്ച് വില്‍പനയ്‌ക്കെത്തുന്ന സുസുക്കിയുടെ മൂന്നാമത്തെ ബൈക്കാണ് വിസ്‌ട്രോം 650XT. എബിഎസ് ഘടന കൂടി എത്തിയപ്പോള്‍ ബൈക്കിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

Top