എബിഎസ് സുരക്ഷ നല്‍കി പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 500 വിപണിയില്‍; വില 1.86 ലക്ഷം

എബിഎസ് സുരക്ഷ നല്‍കി പുതിയ ബുള്ളറ്റ് 500 വിപണിയിലെത്തിച്ചു. 2019 ഏപ്രില്‍ മുതല്‍ 125 സിസിക്ക് മുകളിലുള്ള മുഴുവന്‍ ഇരുചക്ര വാഹനങ്ങള്‍ക്കും എബിഎസ് കര്‍ശനമാക്കിക്കൊണ്ടുള്ള നിയമം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് റോയല്‍ എന്‍ഫീല്‍ഡ് പുതുതായി എബിംഎസ് സുരക്ഷ കൊണ്ടുവന്നിരിക്കുന്നത്. 1.86 ലക്ഷം രൂപ വിലയിലാണ് ബുള്ളറ്റ് 500 പരിഷ്‌കരിച്ച പതിപ്പ് വിപണിയില്‍ എത്തിയിരിക്കുന്നത്.

രാജ്യത്തെ മുഴുവന്‍ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളും ബുള്ളറ്റ് 500 എബിഎസിനുള്ള ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു. 14,000 രൂപയുടെ വില വര്‍ധനവാണ് എബിഎസ് സ്ഥാപിക്കുന്നതിലൂടെ അധികമായ കമ്പനി ഈടാക്കുന്നത്. എബിഎസ് സംവിധാനം ബൈക്കിന്റെ ബ്രേക്കിംഗ് മികവ് വര്‍ധിപ്പിക്കും. ബുള്ളറ്റ് 350, 350 ES, ക്ലാസിക് 350 മോഡലുകള്‍ക്കാണ് ഇനി എബിഎസ് ലഭിക്കാനുള്ളത്. എബിഎസ്സ് സ്ഥാപിച്ചതൊഴിച്ചാല്‍ കാര്യമായ മറ്റു മാറ്റങ്ങളൊന്നും ബുള്ളറ്റ് 500 ന് ഇല്ല. ബൈക്കിലുള്ള 499 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 27.2 bhp കരുത്തും 41.3 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

Top