എബിഎസ് കരുത്തില്‍ കെടിഎം RC200 പുറത്തിറക്കി; വില 1.88 ലക്ഷം രൂപ

എബിഎസ് കരുത്തില്‍ കെടിഎം കെടിഎം RC200 പുറത്തിറക്കി. പുതിയ ബൈക്കിന്റെ വിതരണം കെടിഎം ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചിരിക്കുകയാണ്. 125 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള ബൈക്കുകളില്‍ ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം കര്‍ശനമാവുന്നതിന്റെ മുന്നോടിയായാണ് RC200 നെ എബിഎസ് സംവിധാനങ്ങളോടെ കമ്പനി അവതരിപ്പിക്കുന്നത്. 1.88 ലക്ഷം രൂപയാണ് RC 200 എബിഎസ് പതിപ്പിന് വില. സാധാരണ മോഡലിനെ അപേക്ഷിച്ച് 9,000 രൂപയോളം അധികമാണ് എബിഎസുള്ള RC200 ന് വില.

ഇരട്ട പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിങ്ങനെ ബൈക്കിലെ വിശേഷങ്ങള്‍ പതിവുപോലെ തുടരുന്നു. ബൈക്കിലുള്ള 199.5 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 25.8 bhp കരുത്തും 19.2 Nm torque ഉം പരമാവധി സൃഷ്ടിക്കും.

ലിക്വിഡ് കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ 43 mm WP അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ ക്രമീകരിക്കാവുന്ന മോണോഷോക്ക് യൂണിറ്റും സസ്‌പെന്‍ഷനായുണ്ട്. മുന്‍ പിന്‍ ടയറുകളില്‍ യഥാക്രമം 300 mm, 200 mm ഡിസ്‌ക്കുകള്‍ വേഗം നിയന്ത്രിക്കും.അടുത്തിടെയാണ് 200 ഡ്യൂക്കിനും കമ്പനി എബിഎസ് ഘടിപ്പിച്ചത്. RC200 നും എബിഎസ് ലഭിക്കുമ്പോള്‍ ഇനി നിരയില്‍ 250 ഡ്യൂക്ക് മാത്രം ഒറ്റപ്പെടും. ഈ വര്‍ഷം വലിയ പദ്ധതികള്‍ ഇന്ത്യയില്‍ കെടിഎം വിഭാവന ചെയ്തിട്ടുണ്ട്.

Top