എബ്രിഡ് ഷൈൻ ചിത്രത്തിൽ നിവിൻ പോളിയും ആസിഫ് അലിയും

ബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിവിൻ പോളിയും ആസിഫ് അലിയും നായകന്മാരാകും. 10 വർഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇത്. രാജസ്ഥാനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും മറ്റ് അഭിനേതാക്കളുടെ വിവരങ്ങളും ഉടൻ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.

മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷം ആസിഫ് അലി എബ്രിഡ് ഷൈൻ ചിത്രത്തിന്റെ ഭാഗമാകും. തുറമുഖമാണ് നിവിൻ പോളി നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

Top