അബ്രഹാമിന്റെ സന്തതികളിലെ പുതിയ സസ്‌പെന്‍സ് ടീസര്‍ പുറത്ത്

mammootty

മ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികളിലെ പുതിയ ടീസര്‍ പുറത്ത്. ഷാജി പാടൂര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സസ്‌പെന്‍സ് നിറഞ്ഞ ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടി ഐപിഎസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍.

ചിത്രം ഒരു വലിയ വിജയമായി തീരട്ടെയെന്ന് നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ പറയുന്നു. അബ്രഹാമിന്റെ സന്തതികളുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു രഞ്ജി പണിക്കര്‍. ചിത്രത്തില്‍ സീനിയര്‍ പൊലീസായിട്ടാണ് രഞ്ജി പണിക്കര്‍ എത്തുന്നത്. ചിത്രം വളരെ പ്രിയപ്പെട്ടതാണെന്ന് രഞ്ജി പറയുന്നു.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടി.എല്‍.ജോര്‍ജും ജോബി ജോര്‍ജും ചേര്‍ന്നാണ് നിര്‍മ്മാണം. മഖ്ബുല്‍ സല്‍മാന്‍, കലാഭവന്‍ ഷാജോണ്‍, കനിഹ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. ടേക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണനാണ് എഡിറ്റിംഗ്. ഗോപിസുന്ദറാണ് സംഗീതം.

ചിത്രം വന്‍ റിലീസിനൊരുങ്ങുകയാണ്. പെരുന്നാള്‍ റിലീസായി ചിത്രം ജൂണ്‍ 16ന് തിയേറ്ററുകളിലെത്തും. പെരുന്നാളിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് വെള്ളിയാഴ്ചയില്‍ നിന്നും ശനിയാഴ്ചയിലേയ്ക്ക് മാറ്റിയിരുന്നു. 150 ലേറെ തിയേറ്ററുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

Top