കേരളത്തില്‍ യുഡിഎഫ് തൂത്തുവാരും; എല്‍ഡിഎഫിനും ബിജെപിക്കും സീറ്റില്ലെന്ന് അഭിപ്രായ സര്‍വേ

ഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ആധിപത്യം നിലനിര്‍ത്തുമെന്ന് എബിപി ന്യൂസ്- സി വോട്ടര്‍ അഭിപ്രായ സര്‍വ്വെ. യുഡിഎഫ് ഘടക കക്ഷികള്‍ നാല് സീറ്റുകള്‍ സ്വന്തമാക്കും. ശക്തരായ എതിരാളിയാകാന്‍ എല്‍ഡിഎഫിന് കഴിയുമെങ്കിലും ഒരു സീറ്റില്‍ പോലും ഇടതുപക്ഷം വിജയിക്കില്ലെന്നാണ് സര്‍വ്വെ പറയുന്നത്. ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനാകില്ലെന്നും പ്രവചനമുണ്ട്.വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ഇത്തവണയും യുഡിഎഫിന് അനുകൂല തരംഗം സൃഷ്ടിക്കുമെന്ന് സര്‍വേ വിലയിരുത്തുന്നു.

സംസ്ഥാനത്തെ 44.5 ശതമാനം വോട്ടു വിഹിതം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് പിടിച്ചെടുക്കുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. എല്‍ഡിഎഫ് 31.4 ശതമാനവും എന്‍ഡിഎ 19.8 ശതമാനവും വോട്ട് ഷെയര്‍ സ്വന്തമാക്കും. മറ്റു പാര്‍ട്ടികള്‍ 4.3 ശതമാനം വോട്ടു പിടിക്കുമെന്നും സര്‍വേയില്‍ പറയുന്നു.

നിലവില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് തുടങ്ങിയിടങ്ങളിലെല്ലാം അവര്‍ സമ്പൂര്‍ണ ആധിപത്യം ഉറപ്പിക്കും. എന്നാല്‍ സഖ്യകക്ഷി ചര്‍ച്ചകള്‍ നടക്കുന്ന തമിഴ്‌നാട്ടില്‍ ബിജെപിക്ക് നിരാശയാകുമെന്നും അവിടെ ഡിഎംകെ മുന്നണി തൂത്തുവാരുമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

Top