‘ദേശ് കാ മൂഡ്’ സര്‍വ്വെ; കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നാല്‍ എന്‍ഡിഎ തകരുമെന്ന് സൂചന

bjp karnataka

എബിപി സംഘടിപ്പിച്ച ‘ദേശ് കാ മൂഡ്’ സര്‍വ്വെ ഫലത്തില്‍ കോണ്‍ഗ്രസ്-എസ്പി-ബിഎസ്പി എന്നിവര്‍ ഒരുമിച്ച് മത്സരിച്ചാല്‍ 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്ന് സൂചന. എസ്പിയും ബിഎസ്പിയുമാണ് സംഖ്യത്തിലാകുന്നതെങ്കില്‍ ഈ സംഖ്യത്തിന് ഉത്തര്‍പ്രദേശില്‍ 42 സീറ്റ് ലഭിക്കും. അതേസമയം എന്‍ഡിഎയ്ക്ക് 36 സീറ്റും യുപിഎ വെറും രണ്ട് സീറ്റില്‍ ഒതുങ്ങേണ്ടി വരുമെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ്-എസ്പി-ബിഎസ്പി സഖ്യം മത്സരിക്കുകയായണെങ്കില്‍ 56 സീറ്റ് ലഭിക്കും. എന്‍ഡിഎയ്ക്ക് 24 സീറ്റില്‍ ഒതുങ്ങേണ്ടി വരും.

ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുന്നതെങ്കില്‍ 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് തന്നെ 2019ലും സംഭവിക്കും. എന്‍ഡിഎയ്ക്ക് 70 സീറ്റ് വരെ ലഭിക്കുമെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് ഏഴ് മാസം മാത്രം ബാക്കി നില്‍ക്കെയാണ് എബിപി ന്യൂസ് ‘ദേശ് കാ മൂഡ്’ എന്ന പേരില്‍ സര്‍വ്വെ നടത്തിയിരിക്കുന്നത്.

Top