ലോക് സഭാ തെരഞ്ഞെടുപ്പ്: കേരളത്തില്‍ യുഡിഎഫിന് വന്‍ജയം ഉണ്ടാകുമെന്ന് സര്‍വേ

UDF

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ഭാവി പ്രവചിച്ച് എബിപി ന്യൂസ്- സീവോട്ടര്‍ സര്‍വ്വേ. കേരളത്തില്‍ യുഡിഎഫിന് വന്‍ജയം ഉണ്ടാകുമെന്നും, കേരളത്തിലെ ആകെയുള്ള 20 സീറ്റുകളില്‍ 16-ലും യുഡിഎഫ് ജയിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

നാല് സീറ്റുകളില്‍ എല്‍ഡിഎഫ് ജയിക്കും. നിലവില്‍ 12 സീറ്റുകള്‍ യുഡിഎഫും എട്ട് സീറ്റുകള്‍ എല്‍ഡിഎഫും ആണ് കൈവശം വച്ചിരിക്കുന്നത്. എല്‍ഡിഎഫിന്റെ എട്ട് സീറ്റില്‍ പകുതിയും യുഡിഎഫ് പിടിച്ചെടുക്കും എന്ന പ്രവചനമാണ് ഇപ്പോള്‍വരുന്നത്.

ശബരിമല വിഷയം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്ന ബിജെപിക്ക് കേരളത്തില്‍ ഇക്കുറിയും അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്നും സര്‍വ്വേ പറയുന്നു. ഒപ്പം തമിഴ്‌നാട്ടില്‍ ആകെയുള്ള 39 സീറ്റുകളും ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം തൂത്തുവാരുമെന്നാണ് സര്‍വ്വേ പ്രവചിച്ചു.

Top