നാലായിരത്തോളം പേര്‍ പങ്കെടുത്ത് മാസ് സൂര്യ നമസ്‌കാരം നടത്തി ഗിന്നസ് റെക്കോര്‍ഡില്‍ ഇടംനേടി ഗുജറാത്ത്

ഗാന്ധിനഗര്‍: നാലായിരത്തോളം പേര്‍ പങ്കെടുത്ത് മാസ് സൂര്യ നമസ്‌കാരം നടത്തി ഗിന്നസ് റെക്കോര്‍ഡില്‍ ഇടംനേടി ഗുജറാത്ത്. മൊധേരയില്‍ നടന്ന പുതുവത്സരാഘോഷങ്ങളില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവിയും പങ്കെടുത്തു. എ എന്‍ ഐ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഗിന്നസ് ബുക്കില്‍ ഇടംനേടിയ മാസ് സൂര്യ നമസ്‌കാരത്തില്‍ വിദ്യാര്‍ത്ഥികള്‍, കുടുംബങ്ങള്‍, യോഗാ പ്രേമികള്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങീ നിരവധി പേര്‍ പരിപാടിയുടെ ഭാഗമായി. ഗുജറാത്തിലെ 108 സ്ഥലങ്ങളിലായി 51 വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നായി 4,000-ലധികം പേരാണ് മാസ് സൂര്യ നമസ്‌കാരത്തില്‍ പങ്കെടുത്തത്.

4,000-ത്തോളം പേര്‍ ചേര്‍ന്ന് സംസ്ഥാനത്ത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കിരീടം എന്ന നേട്ടം കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ പേര്‍ പങ്കാളികളായ സൂര്യനമസ്‌കാരമാണ് ഇവിടെ നടന്നതെന്നും ഈ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ഇതുവരെ ആരും ശ്രമിച്ചിട്ടില്ലെന്നും ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവി പറഞ്ഞു. 108 സ്ഥലങ്ങളിലും 51 വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് ആളുകള്‍ ഒരുമിച്ച് യോഗ ചെയ്ത ആദ്യ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top