about 380 films considered this year national film awards : priyadharshan

ദേശിയ ചലചിത്ര പുരസ്‌കാരങ്ങളിലേക്ക് മത്സരിക്കുന്നത് 380 ചിത്രങ്ങളാണെന്ന് സംവിധായകനും 64 മത് ദേശിയ ചലചിത്ര അവാര്‍ഡ് ജൂറി അംഗവുമായ പ്രിയദര്‍ശന്‍.
2011 ലെ അന്താരാഷ്ട്ര ചലചിത്ര മേളയുടെ ജൂറി അംഗവും മുന്‍ നാഷ്ണല്‍ അവാര്‍ഡ് ജേതാവുമാണ് ഇദ്ദേഹം.

താന്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ദേശിയ ചലചിത്ര പുരസ്‌കാരങ്ങളുടെ ഭാഗമാകുന്നതെന്നും വലിയൊരു ഉത്തരവാദിത്വത്തിന്റെ അനുഭവമായിരിക്കുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. മാത്രമല്ല സിനിമാ മേഖലയിലെ തന്റെ 36 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും 91 ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതും ജൂറി എന്ന നിലയില്‍ തനിക്ക് വലിയ ഉപകാരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2007 ലെ മികച്ച ചിത്രത്തിനുള്ള നാഷ്ണല്‍ അവാര്‍ഡ് പ്രിയദര്‍ശന്‍ ചിത്രം ‘കാഞ്ചിവര’ത്തിയിരുന്നു. 1996ല്‍ 3 ദേശിയ അവാര്‍ഡുകള്‍ കേരളം സ്വന്തമാക്കിയത് പ്രിയദര്‍ശന്‍ ചിത്രം കാലാപ്പാനിയിലൂടെയാണ്. ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിലേക്ക് പ്രിയദര്‍ശന്റെ ‘സില സമയങ്ങളില്‍’എന്ന ചിത്രവും പരിഗണനയിലുണ്ട്.

Top