കുവൈറ്റില്‍ തൊഴിലില്ലായ്മ അനുഭവിക്കുന്നത് 17,000 ത്തോളം സ്വദേശികള്‍

unemployment

കുവൈറ്റ്: രാജ്യത്ത് 17,000ത്തോളം സ്വദേശികള്‍ തൊഴിലില്ലാതെ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സിവില്‍ സര്‍വിസ് കമീഷനില്‍ തൊഴിലിനായി രജിസ്റ്റര്‍ ചെയ്തവരുടെ പട്ടിക അടിസ്ഥാനമാക്കിയായിരുന്നു റിപ്പോര്‍ട്ട്.

കഴിഞ്ഞ മേയില്‍ 14,822 പേരുണ്ടായിരുന്ന സ്ഥാനത്താണ് പുതിയ കണക്ക് പുറത്തെത്തുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്വദേശി സ്ത്രീകളിലാണ് തൊഴിലില്ലായ്മ കൂടുതലായി ഉള്ളത്.

വിദേശികളെ കുറഞ്ഞ ശമ്പളത്തിന് നിയമിക്കാന്‍ സാധിക്കുമെന്നത് തൊഴിലുടമകള്‍ക്ക് സ്വകാര്യ മേഖലയില്‍ സ്വദേശികളെ ജോലിക്കുവെക്കാന്‍ താല്‍പര്യമില്ലാതാക്കുകയാണ് ചെയ്യുന്നത്. കൂടാതെ, പരിചയസമ്പന്നരായ സ്വദേശികള്‍ക്കാണ് കൂടുതല്‍ മുന്‍ഘടന നല്‍കിയിരുന്നത്.

അതിനാല്‍ തന്നെ സ്വദേശികള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള സ്വദേശിവല്‍ക്കരണ നടപടികള്‍ പുരോഗമിക്കുകയാണ്.

Top