ഗര്‍ഭച്ഛിദ്രം: തെറ്റായ വിവരങ്ങളടങ്ങിയ വീഡിയോകള്‍ നീക്കംചെയ്യുമെന്ന് യൂട്യൂബ്

ർഭച്ഛിദ്രത്തെക്കുറിച്ചുള്ള തെറ്റായ ഉളളടക്കം അടങ്ങിയ വീഡിയോകൾ നീക്കം ചെയ്യാനൊരുങ്ങി യൂട്യൂബ്. അമേരിക്കയില്‍ പല പ്രദേശങ്ങളിലും ഗർഭച്ഛിദ്രത്തിനുള്ള അവകാശം റദ്ദാക്കപ്പെട്ടതിനാൽ സ്ത്രീകൾ ഓൺലൈനിൽ ഗർഭധാരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടുന്നുണ്ട്.  ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കത്തിലേക്ക് ഒരുങ്ങുന്നതെന്ന് യൂട്യൂബ് അറിയിച്ചു.

“ആരോഗ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആധികാരിക ഉറവിടങ്ങളിൽ നിന്നുള്ള ഉള്ളടക്കങ്ങള്‍ എത്തിക്കേണ്ടത് പ്രധാനമാണെന്ന് ഞങ്ങള്‍ കരുതുന്നു. ഇതിനായി ഞങ്ങളുടെ നയങ്ങളും ഉൽപ്പന്നങ്ങളും ഞങ്ങൾ തുടർച്ചയായി അവലോകനം ചെയ്യുന്നുണ്ട്”- യൂട്യൂബ് വക്താവ് പറഞ്ഞു.

സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്ര രീതികൾ പരിചയപ്പെടുത്തുന്ന വീഡിയോകള്‍ അടുത്ത ഏതാനും ആഴ്‌ചകൾക്കുള്ളിൽ നീക്കം ചെയ്യുമെന്ന് യൂട്യൂബ് അറിയിച്ചു. വീട്ടിലിരുന്ന് ഗർഭച്ഛിദ്രം നടത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്ന വീഡിയോകളും ക്യാൻസറിനോ വന്ധ്യതയ്‌ക്കോ കാരണമാകുന്ന അപകട സാധ്യതയുള്ള നിര്‍ദേശങ്ങളും നീക്കം ചെയ്യും. ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട വിശ്വസനീയമായ വിശദംശങ്ങള്‍ നല്‍കുന്നതിന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ നിന്നുള്ള വിവരങ്ങൾ ചേർക്കുമെന്നും യൂട്യൂബ് അറിയിച്ചു.

Top