ലിംഗനിർണയം നിരോധിച്ചിട്ടും രാജ്യത്തെ ഗർഭച്ഛിദ്ര നിരക്ക് വർധിക്കുന്നുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്ത് ലിംഗനിർണയം നിരോധിച്ചിട്ടും രാജ്യത്തെ ഗർഭച്ഛിദ്ര നിരക്ക് വർധിക്കുന്നുവെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മൂന്നിൽ ഒന്ന് എന്ന കണക്കിൽ ഇന്ത്യയിൽ ഗർഭച്ഛിദ്രം നടക്കുന്നുണ്ടെന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്.

വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖ മാഗസിൻ “ലാൻസെറ്റ്’ പുറത്ത് വിട്ട 2015ലെ കണക്കുകൾ പ്രകാരമാണ് പുതിയ കണ്ടെത്തൽ.

2015ൽ രാജ്യത്ത് 48.1 മില്യൺ സത്രീകൾ ഗർഭം ധരിച്ചപ്പോൾ 15.6 മില്യൺ ഗർഭഛിദ്രമാണ് റിപ്പോർട്ട് ചെയ്തത്.

ഇതിൽ 0.8 ശതമാനം സത്രീകളും സുരക്ഷിതമല്ലാത്ത മാർഗങ്ങളാണ് ഗർഭച്ഛിദ്രം നടത്താൻ സ്വീകരിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

വ്യക്തമായ വൈദ്യശാസ്ത്ര സഹായത്തോടെ ഗർഭംച്ഛിദ്രം നടത്തിയത് 22ശതമാനം പേർ മാത്രമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ലാൻസെറ്റ് റിപ്പോർട്ട് പ്രകാരം 47 ശതമാനമാണ് ഇന്ത്യയിലെ ഗർഭചിദ്രനിരക്ക്. പാക്കിസ്ഥാനിൽ ഇത് 50ഉം നേപ്പാളിൽ 42ഉം, ബംഗ്ലാദേശിൽ 39ഉം എന്നിങ്ങനെയാണ് കണക്കുകൾ.

രാജ്യത്തെ ഗർഭച്ഛിദ്ര നിരക്കിൽ എല്ലാവർഷവും വർധനവുണ്ടെന്നും പഠന റിപ്പോർ‌ട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Top