ലിവ്-ഇൻ റിലേഷൻഷിപ്പുകളിൽ ഗർഭിണിയായാൽ ഗർഭഛിദ്രം നടത്താൻ അനുമതിയില്ല: ദില്ലി ഹൈക്കോടതി

ദില്ലി: ലിവ്-ഇൻ റിലേഷൻഷിപ്പുകളിൽ ഗർഭഛിദ്രം നടത്താൻ അനുമതി നൽകാനാകില്ലെന്ന് ദില്ലി ഹൈക്കോടതി. വിവാഹം കഴിക്കാതെ കഴിയുന്ന ബന്ധത്തിൽ നിലവിലെ നിയമം അനുസരിച്ച് ഗർഭഛിദ്രം നടത്താനാവില്ലെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കിയത്.

ലിവ്-ഇൻ റിലേഷൻഷിൽ നിന്ന് വേർപിരിഞ്ഞ 25കാരി നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ ഈ നിലപാട്. വേർപിരിഞ്ഞ ബന്ധത്തിൽ താൻ ഗർഭിണിയാണെന്നും ഗർഭഛിദ്രം നടത്താൻ അനുമതി വേണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. ഈ മാസം 18 ന് യുവതി ഗർഭിണിയായിട്ട് 24 ആഴ്ച തികയും. ഈ സാഹചര്യത്തിലാണ് ഗർഭഛിദ്രത്തിന് അനുമതി തേടിയത്.

ഇന്നലെയായിരുന്നു കേസിൽ ദില്ലി ഹൈക്കോടതി വാദം കേട്ടത്. ഇതിന് ശേഷം വിധി പറയാനായി കേസ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

Top