അഭിനയ് ഡിയോ ചിത്രം ദൂസരയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു

ഭിനയ് ഡിയോ സംവിധാനം ചെയ്യുന്ന ദൂസരയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. ഇംഗ്ലണ്ടിനെ കീഴടക്കി നാറ്റ്വെസ്റ്റ് കിരീടം സ്വന്തമാക്കിയ ടീം ഇന്ത്യ കായികപ്രേമികളുടെ മനസ്സില്‍ എന്നുമുണ്ടാകും. അന്ന് ജെഴ്‌സി ഊരി ഗാംഗുലി വിജയം ആഘോഷിച്ച നിമിഷം ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. അന്നത്തെ ആ രംഗമാണ് ദൂസരയുടെ ഫസ്റ്റ് ലുക്കില്‍ കാണാന്‍ സാധിക്കുന്നത്.

ടീം ഇന്ത്യയെ അക്രമണോത്സുകതയോടെ ഗ്രൗണ്ടില്‍ പോരാടാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു അന്നത്തെ ഐതിഹാസിക ആഘോഷത്തോടെ നായകന്‍ ഗാംഗുലി. നമ്മുടെ ചിന്താഗതിയില്‍ വലിയൊരു മാറ്റം വരുത്തിയതുമാണ്. പുരുഷാധിപത്യമുള്ള ഒരു കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെ സിനിമയില്‍ പറയുന്നതും അത്തരം ഒരു മാറ്റമാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. പ്ലബിത ബോര്‍തകുര്‍, അങ്കുര്‍ വികല്‍, കൃഷ്ണ ഗോകനി, സമിധ ഗുരു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Top