abilify zebronics wireless induction speaker

മുന്‍നിര ഐടി പെരിഫെറല്‍സ്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ സീബ്രോണിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആബ്ലിഫൈ എന്ന പേരില്‍ വയര്‍ലെസ് ഓഡിയോ ആബ്ലിഫയര്‍ ഇന്‍ഡക്ഷന്‍ സ്പീക്കര്‍ വിപണിയിലിറക്കി.

330 ഗ്രാം മാത്രമാണ് ഇതിനുള്ളത്. ബ്ലൂടൂത്തിന്റെയോ മൊബൈലുകള്‍ക്കും സ്പീക്കറുകള്‍ക്കും ഇടയിലുള്ള വൈഫൈ ജോഡിയാക്കലിന്റെയോ ആവശ്യമില്ലാതെ ഇന്‍ഡക്ഷന്‍ സ്പീക്കര്‍ പ്രവര്‍ത്തിക്കുമെന്നതാണ് പ്രത്യേകത.

അനായാസം ഉപയോഗിക്കാവുന്ന ഇന്‍ഡക്ഷന്‍ സ്പീക്കര്‍ ഓണാക്കുകയും സപീക്കറിന്റെ മൊബൈല്‍ ഹോള്‍ഡറില്‍ മൊബൈല്‍ വയ്ക്കുകയും ചെയ്താല്‍ മതിയാകും

ഇത് മികച്ച ശബ്ദവിന്യാസം നല്‍കുകയും സംഗീത കേള്‍വി അനുഭവം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉല്‍പ്പന്നം മിക്ക സ്മാര്‍ട്ട്‌ഫോണുകള്‍ക്കും അനുയോജ്യമാണ്. 10,?000 mAh ആണ് ബാറ്ററി.

ഇന്‍ഡക്ഷന്‍ മോഡ് വഴിയുള്ള പ്ലേബാക്ക് സമയവും ഓക്‌സ് മോഡും 6 മണിക്കൂറിനും 8 മണിക്കൂറിനും ഇടയിലായിരിക്കും.ആംബ്ലിഫൈ\’യുടെ വില 999 രൂപ മാത്രമാണ്. ഓണ്‍ലൈനിലും സ്റ്റോറുകളിലും ലഭ്യമാണ്.

Top