ടൊവിനോ നായകനായെത്തുന്ന അഭിയും അനുവും ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി

TOVINO THOMAS

ടൊവിനോ തോമസിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രമായ ‘അഭിയും അനുവി’ലെയും പുതിയ ഗാനം പുറത്തിറങ്ങി. സരിഗമ പധനിസ.. എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണും സാഷാ തിരുപതിയുമാണ്. മദന്‍ കര്‍ക്കിയുടേ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ധരന്‍ കുമാറാണ്.

ഒരേ സമയം തമിഴിലും മലയാളത്തിലും ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബി ആര്‍ വിജയലക്ഷ്മിയാണ്.ചിത്രത്തിലെ നായിക പിയ ബാജ്പായിയാണ്. പ്രഭു, സുഹാസിനി. രോഹിണി എന്നിവരാണ് മറ്റ് താരങ്ങള്‍. മാര്‍ച്ച് ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.

Top