‘അഭിയുടെ കഥ അനുവിന്റെയും’ ടീസർ നാളെ 2 മണിക്ക് ഫഹദ് ഫാസിൽ റിലീസ് ചെയ്യും

ടൊവീനോ തോമസ് നായകനാകുന്ന ‘അബിയുടെ കഥ അനുവിന്റേയും’ ടീസർ നാളെ 2 മണിക്ക് ഫഹദ് ഫാസിൽ റിലീസ് ചെയ്യും.

ബി ആര്‍ വിജയലക്ഷ്മി മലയാളത്തിലും തമിഴിലും ഒരുക്കുന്ന ചിത്രത്തില്‍ പിയ ബാജ്പേയാണ് നായികയായി എത്തുന്നത്. പ്രണയകഥയാണ് ചിത്രം പറയുന്നത്.

ടൊവീനോയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. പ്രിയദർശൻ സംവിധാനം ചെയ്ത ആമയും മുയലുമാണ് പിയ ഒടുവിൽ അഭിനയിച്ച മലയാളം ചിത്രം.

അതിസമ്പന്ന കുടുംബത്തിൽ നിന്നുള്ള സോഫ്‌റ്റ്‌വെയർ എൻജീനിയറായ അഭി എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

ബ്ളോഗ് എഴുത്തുകാരിയായ അനു എന്ന കഥാപാത്രത്തെയാണ് പിയ അവതരിപ്പിക്കുന്നത്. തമിഴ് താരങ്ങളായ പ്രഭുവും സുഹാസിനിയും ഇതിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Top