ത്രിപുരയില്‍ അഭിഷേക് ബാനര്‍ജിയുടെ വാഹനത്തിന് നേരെ ആക്രമണം

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനര്‍ജിയുടെ വാഹനത്തിന് നേരെ ആക്രമണം. തൃണമൂല്‍ നേതാവിന്റെ ത്രിപുര സന്ദര്‍ശനത്തിനിടെയാണ് ആക്രമണമുണ്ടായത്. പിന്നില്‍ ബിജെപിയാണെന്ന് തൃണമൂല്‍ ആരോപിച്ചു.

ബിജെപി ഭരണത്തിന് കീഴില്‍ ത്രിപുരയിലെ ജനാധിപത്യമെന്ന് ആക്രമണത്തിന്റെ വീഡിയോ പുറത്തുവിട്ടുകൊണ്ട് അഭിഷേക് ബാനര്‍ജി പ്രതികരിച്ചു. സംഭവത്തില്‍ പരിഹാസരൂപേണെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ബിജെപി പതാക പിടിച്ചിട്ടുള്ള ഒരു പറ്റം ആളുകള്‍ ഓടിക്കൊണ്ടിരുന്ന അഭിഷേക് ബാനര്‍ജിയുടെ വാഹനവ്യൂഹത്തെ കുറുവടികള്‍കൊണ്ട് അടിക്കുന്നത് വീഡിയോയില്‍ കാണാം.

Top