അഭിഷേക് ബച്ചന്റെ വെബ് സീരീസ്; ‘ബ്രീത്ത് ഇൻറ്റു ദ ഷാഡോസ്’ ടീസര്‍

അഭിഷേക് ബച്ചൻ നായകനായ വെബ് സീരീസ് ‘ബ്രീത്ത് ഇൻറ്റു ദ ഷാഡോസി’ ന്റെ പുതിയ സീസണിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മായങ്ക് ശര്‍മയുടെ സംവിധാനത്തില്‍ തന്നെയാണ് ‘ബ്രീത്ത് ഇൻറ്റു ദ ഷാഡോസ് 2’ എത്തുക. നവംബര്‍ ഒമ്പത് മുതലാണ് ‘ബ്രീത്ത് ഇൻറ്റു ദ ഷാഡോസ് 2’ സ്‍ട്രീം ചെയ്യുക. നിത്യ മേനനും പ്രധാന കഥാപാത്രത്തില്‍ അഭിനയിച്ച് ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്‍ട്രീം ചെയ്യാനിരിക്കുന്ന ‘ബ്രീത്ത് ഇൻറ്റു ദ ഷാഡോസ്’വിന്റെ പുതിയ സീസണിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

അഭിഷേക് ബച്ചൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘ദസ്വി’യായിരുന്നു. തുഷാര്‍ ജലോട്ടയാണ് ചിത്രം സംവിധാനം ചെയ്‍തത്. കബിര്‍ തേജ്‍പാലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. ‘ഗംഗ റാം ചൗധരി’ എന്ന കഥാപാത്രമായിട്ടാണ് അഭിഷേക് ബച്ചൻ അഭിനയിച്ചപ്പോള്‍ ഐപിഎസ് ഓഫീസറായി ‘ജ്യോതി ദേസ്വാളാ’യി യാമി ഗൗതമും എത്തി.

 

Top