അഭിഷേക് ബച്ചന്‍ കോവിഡ് മുക്തനായി; നന്ദി അറിയിച്ച് താരം

മുംബൈ: ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ കോവിഡ് മുക്തനായി. അഭിഷേക് തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്.

തന്റെ കോവിഡ് ഫലം നെഗറ്റീവായെന്ന് അറിയിച്ച അഭിഷേക് തനിക്ക് വേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും നാനാവതി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സ്മാര്‍ക്കും മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞു.

ജൂലൈ 12നാണ് അമിതാഭ് ബച്ചനും അഭിഷേകിനും രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇരുവരും.

Top