എന്തുണ്ടെങ്കിലും മുഖത്തു നോക്കി പറയണം, മകളെ ട്രോളിയാല്‍ സഹിക്കില്ലെന്ന് അഭിഷേക് ബച്ചന്‍

കള്‍ ആരാധ്യക്കെതിരേയുള്ള ട്രോളുകളോട് രൂക്ഷമായി ഭാഷയില്‍ പ്രതികരിച്ച് ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍. മകളായ ആരാധ്യയെ കളിയാക്കുന്ന ട്രോളുകള്‍ തനിക്ക് സഹിക്കാനാവില്ലെന്നാണ് താരത്തിന്റെ പ്രതികരണം. പുതിയ ചിത്രമായ ‘ബോബ് ബിസ്വാസു’മായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് ആരാധ്യയെക്കുറിച്ചുള്ള ട്രോളുകളോടുള്ള അഭിഷേകിന്റെ പ്രതികരണം.

ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല, എനിക്കൊരിക്കലും ക്ഷമിക്കാനുമാവില്ല, ഞാനൊരു പബ്ലിക് ഫിഗറാണ്, അത് സമ്മതിക്കാം. പക്ഷേ എന്റെ മകള്‍ അങ്ങനെയല്ല. നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വന്നെന്റെ മുഖത്തു നോക്കി പറയാമെന്ന് അഭിഷേക് പറഞ്ഞു.

അടുത്തിടെയാണ് അഭിഷേകും ഐശ്വര്യയും ചേര്‍ന്ന് മകളുടെ 10-ാം ജന്മദിനം മാലിദ്വീപില്‍ ആഘോഷിച്ചത്. സാധാരണയായി സോഷ്യല്‍ മീഡിയയില്‍ നിന്നും മകളെ അകറ്റി നിര്‍ത്താനാണ് ഐശ്വര്യയും അഭിഷേകും ശ്രമിക്കാറുള്ളത്.

ഇതിനും മുമ്പും മകളെ അനാവശ്യ ട്രോളുകളിലും മറ്റും ബന്ധപ്പെടുത്തുന്നതിനെതിരേ അഭിഷേകും ഐശ്വര്യയും രംഗത്ത് വന്നിട്ടുണ്ട്.

Top