അഭിഷേക് ബച്ചന്റെ പുതിയ ചിത്രം ‘മാൻമാർസിയാൻ’ ; ചിത്രീകരണം ആരംഭിച്ചു

,New movie Bollywood , Abhishek Bachchan

ഭിഷേക് ബച്ചൻ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ തിരിച്ചെത്തുന്നു. ആനന്ദ് എൽ റോയും, അനുരാഗ് കശ്യപും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം മാൻമാർസിയാനിലുടെയാണ് അഭിഷേക് ബച്ചൻ തിരികെ എത്തുന്നത്.

തപ്‌സി പാനു, വിക്കി കൗഷൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇറോസ് ഇന്റർനാഷണൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്ന അഭിഷേക് ബച്ചൻ എല്ലാവർക്കും ആശംസകൾ നേർന്നിട്ടുണ്ട്.

പഞ്ചാബിലെ ചിത്രത്തിന്റെ ഷൂട്ടിംഗ് രംഗങ്ങൾ താരം ട്വീറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

Top