‘അഭിമാൻ ‘ ചിത്രത്തിന്റെ റീമേക്കിൽ നിന്ന് പിൻമാറി അഭിഷേക് ബച്ചനും ഐശ്വര്യാ റായിയും

മിതാഭ് ബച്ചനും ജയാബച്ചനും അഭിനയിച്ചു കരിയറിലെ ബെസ്റ്റായി മാറിയ അഭിമാൻ എന്ന സിനിമയുടെ റീമേക്കിൽ നിന്ന് പിൻമാറി അഭിഷേക് ബച്ചനും ഐശ്വര്യാ റായിയും.

ആ കഥാപാത്രങ്ങൾ തങ്ങൾക്ക് മികച്ചതാക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്ന ഭയമാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.

ഈ ചിത്രത്തിലെ പ്രകടനത്തിന് ജയക്ക് മികച്ച നടിക്കും, എസ്.ഡി.ബർമന് മികച്ച സംഗീത സംവിധായകനുമുള്ള ഫിലിം ഫെയർ പുരസ്‌കാരം ലഭിച്ചിരുന്നു.

1973ൽ പുറത്തിറങ്ങി വൻ ഹിറ്റായ ചിത്രം ഒരുക്കിയത് ഋഷികേശ് മുഖർജിയായിരുന്നു. ഗായകനായ സുബിർ കുമാറിന്റെയും ഭാര്യ ഉമാകുമാരിയുടെയും കഥയാണ് അഭിമാൻ പറഞ്ഞത്.

താരദമ്പതികൾ പിന്മാറിയതോടെ പുതിയ പതിപ്പ് ഇറക്കാനുള്ള അണിയറ പ്രവർത്തകരുടെ ശ്രമത്തിന് തിരിച്ചടിയായിരിക്കുകയാണ്.

മണിരത്നത്തിന്റെ രാവണിലാണ് അഭിഷേകും ഐശ്വര്യയും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.

Top